Listing Details
സ്വന്തം ദേശത്തിന്‍റെയും അമ്മിഞ്ഞ പാലിനോടൊപ്പം പകർന്നു കിട്ടിയ മാതൃഭാഷയുടെയും പൂർവ്വാനുഭവങ്ങളുടെ മങ്ങിയ സ്മൃതി രേഖകൾ മനസ്സിൽ നിറഞ്ഞു നില്‍ക്കെ...
ഉറവിന്‍റെ കല്ലെറിഞ്ഞു ...
സ്നേഹം ഉദിക്കുന്ന ...
സ്നേഹം പൊഴിയുന്ന ഈ ധന്യനിമിഷങ്ങളിൽ ....
രാശിപ്രമാണങ്ങൾ ഹൃദയത്തിന്‍റെ അഗ്നികോണിൽ നിഴൽ ചാരവെ പ്രകാശങ്ങളൊക്കെ ഒന്നാവുന്ന ,
കാലം പകർന്നുനൽകിയ ഈ ഉന്നിദ്രമായ നിമിഷങ്ങളിൽ
വിപഞ്ചികയുടെ എളിമയാർന്ന നമോവാകം.
താളവും ഈണവുമുള്ള വാക്കുകൾ നാവും നാരായവും ആകുന്നവേളയിൽ, രാഗവും മഹാരാഗവും ഇതിഹാസങ്ങളും പുനർജനിക്കുന്ന , ആത്മഹര്ഷങ്ങളായി പകർന്നാടുന്ന പ്രദീപ്തമായ ഈ ദിവ്യ മുഹൂർത്തത്തിൽ
വിപഞ്ചിക നിങ്ങളോടൊപ്പം .
ഇതൾ കൊഴിഞ്ഞ പൂവായ് ഈ മറുനാടൻ മണ്ണിന്‍റെ ഇറയത്തു കിടക്കുന്ന ഭാവസാന്ദ്രമായ പ്രവാസബീജങ്ങളുടെ രാശിപ്രമാണങ്ങളായി അഗസ്ത്യ ദർശനത്തിൽ തെളിയുന്ന കലക്കവെള്ളം പോലെ ഈ സായന്തന സന്ധ്യയിൽ,
നിങ്ങളോടൊപ്പം നിങ്ങളുടെ, വിപഞ്ചിക.
കാലാന്തരങ്ങളും ദേശാന്തരങ്ങളും, വിപഞ്ചികയിലുടെ നിങ്ങളുടെ മനസ്സിന്‍റെ , പാരമ്പര്യത്തിന്‍റെ മോഹമന്ദാരങ്ങളാകട്ടെ .